പാറശാല: ചെങ്കൽ കാരിയോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ കെട്ടുന്നതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കാരിയോട് മനയംവീട്ടിൽ അനിൽകുമാർ (52), കാരിയോട് വാസുദേവ വിലാസത്തിൽ പ്രദീപ് (29), കാരിയോട് ചാണിയിൽകുഴി വീട്ടിൽ ശരത്‌രാജ് (29), നൊച്ചിയൂർ നെടുംകുളത്തിൽ മുണ്ടക്കൽ വിളാകം വീട്ടിൽ രതിൻകുമാർ (30), കാരിയോട് വടക്കേശേരി വീട്ടിൽ സന്ദീപ് (27) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.