 
തിരുവനന്തപുരം : ധനകാര്യ വകുപ്പിലെ അഡിഷണൽ സെക്രട്ടറി വി.എസ്.സക്കീർ ഹുസൈനെ സംസ്ഥാന വഖ്ഫ് ബോർഡ് സി.ഇ.ഒ ആയി നിയമിച്ച് സർക്കാർ ഉത്തരവായി. പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പാലക്കാട് മെഡിക്കൽ കോളേജ് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ്.