മീനങ്ങാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബൈക്കിൽ വരികയായിരുന്ന യുവാവിനെ പിടികൂടി. കണ്ണൂർ കിനാലൂർ താഴെ ചൊവ്വ സുഹറാസ് വീട്ടിൽ എജാസ് (25) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സഞ്ചരിച്ച കെ.എൽ 13 എ.എം 6467 ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മീനങ്ങാടി എസ്.ഐ സജീവന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ സി.പി.ഒ മാരായ ഖാലിദ്, രാജീവൻ, ഡ്രൈവർ സുരേഷ് എന്നിവരും പങ്കെടുത്തു.