തിരുനെല്ലി: കുംഭം വാവിനോടനുബന്ധിച്ച് തിരുനെല്ലിയിലെ പാപനാശിനിയിൽ ഇന്നലെ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. ഗണേശൻ ഭട്ടതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാധാകൃഷ്ണ ശർമ എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്ര വിശേഷാൽപൂജകൾക്ക് ക്ഷേത്ര മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തിമാരായ രാമചന്ദ്ര ശർമ, രാമചന്ദ്രൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ, മാനേജർ പി.കെ.പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കി.