തരുവണ: തരുവണ ഗവണ്മെന്റ് ഹൈസ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള കാടിന് തീപിടിച്ചു. തീ അണയ്ക്കാൻ മാനന്തവാടിയിൽ നിന്ന് രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി. രണ്ട് ഏക്കർ സ്ഥലത്തെ അടിക്കാടുകൾ കത്തിയിട്ടുണ്ട്.
മാനന്തവാടി അസിസ്റ്റന്റ് ഫയർ ഓഫീസർ പി.സി.ജയിംസ്, അസി.ഫയർ ഓഫീസർ (ഗ്രേഡ്) ഐപ്പ് പൗലോസ്, ഫയർ ഓഫീസർമാരായ എ.വി.വിനോദ്, മിഥുൻ, ടി.പി.ഗോപിനാഥ്, കെ.ടി.ജിതിൻ, കെ.സുധീഷ്, ഷാഹുൽ ഹമീദ്, ഡ്രൈവർ മധു, ഹോംഗാർഡ് ഷിബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. തീപിടുത്തം നടന്നതിന്റെ സമീപത്താണ് ഹൈസ്‌കൂളും, മുസ്ലിം പള്ളിയും ഉള്ളത്.