മാനന്തവാടി: സിങ്കപ്പൂരിലേക്ക് തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞ് കാവുമന്ദം സ്വദേശിയിൽ നിന്ന് ഒരു ലക്ഷത്തി പതിമൂവായിരം രൂപ തട്ടിയെടുത്ത ചെന്നൈ സ്വദേശി വസന്തകുമാർ (41) നെ വയനാട് സൈബർ പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.

പടിഞ്ഞാറത്തറ പൊലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസിൽ വ്യാജ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചു തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ജില്ലാ പൊലീസ് മേധാവി 2021 അവസാനം കേസിന്റെ അന്വേഷണം വയനാട് സൈബർ ക്രൈംബ്രാഞ്ച് പൊലീസിനെ എൽപ്പിക്കുകയായിരുന്നു. വയനാട് സൈബർ സ്‌റ്റേഷനിലെ എസ്.സി.പി.ഒ അബ്ദുൽ ഷുക്കൂർ, റിയാസ്, വിനീഷ എന്നിവർ ചെന്നൈയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്. മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.