4
ചൂട്

കൽപ്പറ്റ: ജില്ലയിലും അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും വലിയ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്ക് പൊതു ജനങ്ങൾ യഥാസമയം ചികിത്സ തേടണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്.

അന്തരീക്ഷ താപം ക്രമാതീതമായി ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായി ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ അവബോധവും പരിചരണവും ചികിത്സയും കൊണ്ട് ഗുരുതരമാകാതെ സംരക്ഷിക്കാൻ കഴിയും. അതിനാൽ എല്ലാവരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ അഭ്യർത്ഥിച്ചു. സൂര്യാഘാതം ഏറ്റതായി സംശയിക്കുകയോ ചെയ്താൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
* ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണം. ശരീരം തണുപ്പിക്കുന്നതിനായി ധാരാളം വെളളം കുടിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

ശ്രദ്ധിക്കേണ്ട മുന്നൊരുക്കങ്ങൾ

ധാരാളം വെള്ളം കുടിക്കണം.
നേരിട്ടുള്ള വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക

കട്ടി കുറഞ്ഞതും വെളുത്തതോ ആയ വസ്ത്രങ്ങൾ ധരിക്കുക.
12 മണി മുതൽ 3 മണിവരെയുള്ള വിശ്രമവേള
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.