കൽപ്പറ്റ: വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കാരക്കാമല ഒരളുകുന്ന് സ്വദേശിയായ മനുവിനെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് ജഡ്ജ് (അഡ്‌ഹോക്ക് 1) കുറ്റമുക്തനാക്കിയത്. 2018ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. ഇരയുടെ പരാതിയിൽ ഐപിസി 376,450,506 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ലൈഗിക പീഡനത്തെ തുടർന്ന് ഗർഭിണിയായെന്നും അതറിഞ്ഞിട്ടും വീണ്ടും പീഡിപ്പിച്ചു എന്നുമായിരുന്നു പ്രതിക്കെതിരെയുള്ള ആരോപണം. പ്രതിക്ക് വേണ്ടി അഡ്വ. പി.ബി.വിനോദ് കുമാർ (കൽപ്പറ്റ), അഡ്വ. എം.ആർ.മോഹനൻ (മാനന്തവാടി) എന്നിവർ ഹാജരായി.