മാനന്തവാടി: 1.75 ഗ്രാം മാരക മയക്ക് മരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി തോണിച്ചാൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് കാരക്കാമല ആനാണ്ടി വീട്ടിൽ മുഹമ്മദ് നിബിൻ നിഹാദ് (25) നെ മാനന്തവാടി സി.ഐ എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുമ്പ് എക്‌സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവു കേസിലും ഇയാൾ പ്രതിയാണ്. എസ്.ഐ മാരായ ബിജു ആന്റണി, നൗഷാദ്, രാജിവൻ, എ.എസ്.ഐ മാരായ മോഹൻദാസ്, മെർവിൻ ഡിക്രൂസ്, സി.പി.ഒമാരായ രഞ്ജിത്ത്, ഹരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.