മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെ സമാപന ചടങ്ങുകളുടെ ഭാഗമായി അടിയറ ഘോഷയാത്രകളും മറ്റും വരുന്നതിനാൽ ഉത്സവ നഗരിയിലേക്കുള്ള വാഹന ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വൈകീട്ട് 4 മണി മുതൽ മാനന്തവാടി ഭാഗത്ത് നിന്നും വളളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ ചെറ്റപ്പാലം ബൈപാസ് വഴി വരേണ്ടതാണ്. തിരിച്ച് മാനന്തവാടിക്ക് പോകുന്ന വാഹനങ്ങൾ വള്ളിയൂർക്കാവ് റോഡ് മാർഗം പോകേണ്ടതാണ്. കൂടാതെ ജനത്തിരക്ക് പരിഗണിച്ച് ഇന്ന് മുതൽ വലിയ ചരക്ക് വാഹനങ്ങൾക്ക് കാവ് റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.മാനന്തവാടി ഡി. വൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തൻ വൻ പൊലീസ് സംഘമാണ് ക്രമസമാധാനം നോക്കുന്നത്.കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.