കണിയാമ്പറ്റ: ഭർത്താവ് മരിച്ച സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ കരണി പാലക്കൽവീട് കെ.ബിനീഷിനെ(42)യാണ് എസ്എംഎസ് പൊലീസ് അറസ്റ്റ് ചെയ്തത്. വിധവയായ 32 കാരിയെ ഗുരുവായൂർ, തലശ്ശേരി എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് ഒളിവിൽ പോയ പ്രതിയെ എസ്എംഎസ് ഡിവൈ.എസ്.പി പി.ശശികുമാറിന്റെ നേതൃത്വത്തിൽ എ.എസ്‌.ഐ മാരായ രജിത സുമ, എം.രമേശൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.