മാവേലിക്കര: തഴക്കര എസ്.വി.എൽ.പിസ്‌കൂൾ വാർഷിക സമ്മേളനവും യാത്രയയപ്പും അവാർഡ് വിതരണവും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ രാജേഷ് തഴക്കര അദ്ധ്യക്ഷനായി. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ കമ്മി​റ്റി സെക്രട്ടറി പി.എം.സുഭാഷ്, തഴക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, സീനിയർ അസിസ്റ്റന്റ് പി.ജയലക്ഷ്മി പി.ടി​.എ പ്രസിഡന്റ് ശ്രീജ.എസ്, മാതൃസംഗമം പ്രസിഡന്റ് ആര്യ, സ്‌കൂൾ കമ്മി​റ്റി ട്രഷറർ ഡി.ചന്ദ്രശേഖരൻനായർ, കെ.ജി.സുകുമാരൻകുട്ടി, ബി.ജയശ്രീ എന്നിവർ സംസാരിച്ചു. മുൻ ഹെഡ്മിസ്ട്രസുമാരായ ബി.ലീലാകുമാരിക്കും കെ.ആർ.സുജാതകുമാരിക്കും യാത്രയയപ്പ് നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും കാഷ് അവാർഡും നൽകി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.