നൂറനാട്: മുടിയൂർക്കോണം അറത്തിൽ മുക്ക് ഗുരുക്കാശേരിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 3, 4, തീയതികളിൽ നടക്കും. 3ന് പുലർച്ചെ 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം ക്ഷേത്രതന്ത്രി ഇടപ്പോൺ ചേന്ദമംഗലത്തില്ലം പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.7ന് മൃത്യുഞ്ജയഹോമം, 7.30 മുതൽ പറയിടീൽ, നാണയ പറയിടീൽ, 8 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച്ച, 7ന് അത്താഴപൂജ, 7.30 ന് ഭഗവതിസേവ, രാത്രി 8ന് നൃത്തകലാസന്ധ്യ എന്നിവ നടക്കും.
ഏപ്രിൽ നാലിന് 6ന് ഗണപതിഹോമം, 7ന് പൊങ്കാല, 8ന് ദേവീഭാഗവത പാരായണം, 8.30 മുതൽ പറയിടീൽ, നാണയ പറയിടീൽ 10ന് കലശപൂജ, 12.30 ന് അന്നദാനം, വൈകിട്ട് 6.30ന് മുഴുക്കാപ്പ് ദീപക്കാഴ്ച്ച ,രാത്രി 8ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള, 11ന് വലിയ ഗുരുതിയോട് ഉത്സവം സമാപിക്കും.