മാവേലിക്കര: ബിഷപ് മൂർ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ ഓഫീസ് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. മുകുന്ദൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ജോസഫ്, ജോ.സെക്രട്ടറിമാരായ പി.കെ.തുളസീദാസ്, എസ്.ദിവ്യ, എസ്.ശരത് കുമാർ, വൈസ്.പ്രസിഡന്റുമാരായ സോമശേഖരൻ ഉണ്ണിത്താൻ, ഷേർളി പി.ആനന്ദ്, ട്രഷറർ ലിനറ്റ് ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി കെ.എൽ.ഹരി ബാബു, രക്ഷാധികാരി വി.സി.ജോൺ, വൈസ് പ്രിൻസിപ്പൽ രഞ്ജിത് മാത്യു എബ്രഹാം, പ്രൊഫ.കോശി നൈനാൻ എന്നിവർ സംസാരിച്ചു.