ചേർത്തല: കൊക്കോതമംഗലം കട്ടച്ചിറ ചേങ്ങോട്ട് ഘണ്ടാകർണസ്വാമി ക്ഷേത്രത്തിലെ കലശ ഉത്സവം ഇന്ന് മുതൽ 7 വരെ നടക്കും. കട്ടച്ചിറ സുഗതൻ തന്ത്റിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.ഇന്ന് രാവിലെ സർപ്പക്കളംപാട്ട് ആരംഭം. 4ന് ഉച്ചയ്ക്ക് 2ന് അരത്തക്കളം. 5ന് കരിനാഗയക്ഷിയമ്മക്ക് പൂമൂടൽ,രാത്രി കലശപൂജ,ദേവീകളം പാട്ട്. 6ന് രാവിലെ 9ന് കലശാഭിഷേകം.7ന് രാവിലെ 9ന് തിരുവായുധം എഴുന്നള്ളത്ത്,വൈകിട്ട് 7ന് താലപ്പൊലിവരവ്,8.30ന് മഹാനിവേദ്യം.