
ചേർത്തല : കണ്ണൂരിൽ ആറു മുതൽ 10വരെ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് നഗറിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥ ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രയാണം ആരംഭിച്ചു. നൂറുകണക്കിന് അത്‌ലറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയുള്ള ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം 5 ന് സമ്മേളന നഗരിയിലെത്തും.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ജാഥാ ക്യാപ്ടനായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന് പതാക കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബുവാണ് ജാഥാ മാനേജർ. സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.നാസർ, മന്ത്രി വി.എൻ.വാസവൻ, സി.എസ്.സുജാത,എ.എം.ആരിഫ് എം.പി,എം, എൽ.എ മാരായ ദലീമജോജോ, പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം തുടങ്ങിയവർ പങ്കെടുത്തു.