അമ്പലപ്പുഴ : പുന്നപ്ര കൊടി വീട്ടിൽ യോഗീശ്വര ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ വാർഷികം നടക്കും . പൂവള്ളി മഠം സനൽ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക . മഹാഗണപതിഹോമം , കലശാഭിഷേകം , തളിച്ചു കൊട , കളമെഴുത്തുംപാട്ടും , വലിയ ഗുരുതി എന്നീ ചടങ്ങുകൾ നടക്കും. ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ ധന സമാഹരണ ഉദ്ഘാടനം അമ്പലപ്പുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി. മധു ,പുത്തൻ പുരയ്ക്കൽ ജോയി,ഡി .പി.ബാലചന്ദ്രൻ പുന്നപ്ര എന്നിവർ ചേർന്ന് നിർവഹിക്കും.