
വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാധനസഹായ പദ്ധതി ആവിഷ്‌കരിച്ചു. കൊതവറ കുണ്ടകശേരിത്തറ ഷിബുവിനാണ് പദ്ധതിയിലെ ആദ്യ ധനസഹായം നൽകിയത്. പ്രിൻസിപ്പൽ എ.ജ്യോതി ധനസഹായം കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു എസ്. നായർ, അദ്ധ്യാപക പ്രതിനിധികളായ എം.എസ്.സുരേഷ് ബാബു, സ്‌നേഹ.എം.വേണു, റെജി എസ്.നായർ, ബിനുരാജ് എന്നിവർ പങ്കെടുത്തു.