s

അമ്പലപ്പുഴ : വ്യാസ മഹാസഭയുടെ നേതൃത്വത്തിൽ വ്യാസജയന്തി ആഘോഷം നാളെ പുറക്കാട് പുത്തൻനട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും . വൈകിട്ട് 3 ന് നടക്കുന്ന വ്യാസകുല സംഗമം സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും .സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ അദ്ധ്യക്ഷനാകും. ഗിന്നസ് ബുക്കിൽ ഇടം നേടിയ ഡോൾഫിൻ രതീഷ് ,ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ അമൽ കൃഷ്ണൻ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി ആദരിക്കും .മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാന ഉപദേശക സമിതി അദ്ധ്യക്ഷൻ വി.സി .റാം മോഹൻ നിർവഹിക്കും .ജില്ലാ പ്രസിഡന്റ് ജി .പരമേശ്വരൻ സ്വാഗതവും കെ .ആർ.ശ്യാംലാൽ നന്ദിയും പറയും.