മാന്നാർ: കുരട്ടിശ്ശേരി കണ്ണങ്കാവിൽ ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന്റെ ഏഴാംദിവസമായ ഇന്ന് രാത്രി 7 മുതൽ ചെട്ടികുളങ്ങര ശൈലനന്ദിനി കുത്തിയോട്ടസമിതിയുടെ പ്രമോദും പ്രദീപും കുത്തിയോട്ടച്ചുവടും പാട്ടും അവതരിപ്പിക്കും. നാളെ വൈകിട്ട് 5.15 ന് തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്രയും 6.30 ന് ക്ഷേത്രസന്നിധിയിൽ തിരുക്കല്യാണവും നടത്തപ്പെടും. രാത്രി 7.15 മുതൽ മഴവിൽമനോരമ റിയാലിറ്റിഷോഫെയിം സുമേഷ് മല്ലപ്പള്ളി, അമ്പിളി രാജീവ് എന്നിവർ നയിക്കുന്ന പത്തനംതിട്ട ശ്രീരാഗം ഓർക്കസ്ട്രയുടെ ഗാന സന്ധ്യ എന്നിവ നടക്കും.