ഹരിപ്പാട്: തൃക്കുന്നപുഴ ഗ്രാമ പഞ്ചായത്ത്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 10,0414000 രൂപ ചെലവഴിക്കുകയും, 332908 തൊഴിൽ ദിനങ്ങൾ നൽകുകയും, 1423 കുടുംബങ്ങൾക്ക് 100 ദിവസത്തിൽ അധികം തൊഴിൽ നൽകുകയും ചെയ്തു കൊണ്ട് ഹരിപ്പാട് ബ്ലോക്കിൽ ഒന്നാം സ്ഥാനം കൈവരിച്ചു. 2022 23 സാമ്പത്തിക വർഷം ആദ്യ ദിനം തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ 17 വാർഡുകളിളും മസ്റ്റർ റോൾ ഇഷ്യൂ ചെയ്ത് തൊഴിൽ നൽകി കൊണ്ട് ദാരിദ്ര ലഘുകരണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്ത്‌ നടത്തുന്നത്. 2021-22 വാർഷിക പദ്ധതിയിൽ 100 ശതമാനം ചെലവ് കൈവരിക്കാനുമായി.