
ചാരുംമൂട് : നൂറനാട് പാലമേലിൽ കെ റയിൽ പദ്ധതി വിശദീകരിക്കാൻ ചെന്ന എം.എൽ.എ ഉൾപ്പെടെയുള്ളവരെ വിമർശിച്ച വീട്ടമ്മമാരെ ബി.ജെ.പി. നേതാക്കൾ സന്ദർശിച്ചു.
.മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് ,സെക്രട്ടറി അശോക് ബാബു, യുവ മോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു, മണ്ഡലം കമ്മറ്റി അംഗം വാസുദേവൻ പിള്ള, നൂറനാട് തെക്ക് ഏരിയ ജനറൽ സെക്രട്ടറി ബിനു ശിവരാമൻ, സെക്രട്ടറി സന്തോഷ് ബാബു എന്നിവർ സന്ദർശനത്തിന് നേതൃത്വം കൊടുത്തു.