
ഹരിപ്പാട് : മദ്യത്തെ മഹത്വവത്കരിക്കുന്ന ഇടതു സർക്കാരിന്റെ പുതിയ മദ്യനയം അടിയന്തരമായി തിരുത്തണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മദ്യവർജനമാണ് സർക്കാരിന്റെ നയമെന്ന് പറഞ്ഞിട്ട് എല്ലാവരുടെയും വീട്ടു മുറ്റത്ത് മദ്യം എത്തിച്ചു കൊടുക്കുന്ന ഇരട്ടത്താപ്പാണ് സർക്കാർ കാണിക്കുന്നത്. ജില്ലാ പ്രസിഡന്റ് ബി.ആർ.കൈമൾ കരുമാടി ,സെക്രട്ടറി സുധിലാൽ തൃക്കുന്നപ്പുഴ , എം.ജെ ഉമ്മച്ചൻ ,എം.ഡി.സലിം ,എച്ച്.സുധീർ ,ജോർജ് കരാച്ചിറ , ജി മുകുന്ദൻ പിള്ള , എൻ സുബ്രഹ്മണ്യ മൂസത് ,ഡി. രഘു , ഉത്തമക്കുറുപ്പ് ,പ്രഭാഷ് പാലാഴി എന്നിവർ സംസാരിച്ചു.