
നൂറനാട് : ഇടതുപക്ഷ സർക്കാരിന്റെ കോർപ്പറേറ്റ് ആഭിമുഖ്യവും തീവ്ര വലതുപക്ഷ നയവ്യതിയാനവുമാണ് കെ റയിൽ പദ്ധതിയിൽ കാണുവാൻ കഴിയുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ അഭിപ്രായപ്പെട്ടു. കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട്ട് നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ബി.റഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.കുമാരദാസ് സ്വാഗതം പറഞ്ഞു .
ബ്ലോക്ക് പ്രസിഡന്റ് ഹരി പ്രകാശ്, മാവേലിക്കര മുനിസിപ്പൽ ചെയർമാൻ ശ്രീകുമാർ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അനി വർഗീസ്, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണു, ശിവശങ്കരപ്പിള്ള , ഗീതാ രാജൻ , റാബിയാ സലീം , അഡ്വ.ദിലീപ് പടനിലം, സോളമൻ പഴംപാശ്ശേരി, നോവൽ രാജ്, ഉനൈസ് ബദർ, ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ ഗായത്രി മഠം, വിജയൻ പിള്ള, ജേക്കബ് ജോർജ്, ശ്രീകുമാർ അളകനന്ദ, വേണു കാവേരി , പി.പി.കോശി ,അനിൽ പാറ്റൂർ, വന്ദനാ സുരേഷ്, ശിവൻ പിള്ള, അച്ചൻകുഞ്ഞ്, വൈ.ഷാജി ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു