
ഹരിപ്പാട് : വീയപുരം പഞ്ചായത്തിനെ കുട്ടനാട് പാക്കേജ് ഉൾപ്പെടുത്തണമെന്നും പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും സി.പി.ഐ വീയപുരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ.ടി.തങ്കപ്പൻ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, അസിസ്റ്റന്റ് സെക്രട്ടറി പി. ബി. സുഗതൻ, ജില്ലാ കൗൺസിൽ അംഗം ഡി. അനീഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. സോമൻ,യു.ദിലീപ്, സി. വി. രാജീവ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ശോഭ, കെ. എസ് . ശ്രീകുമാർ, ജിറ്റു കുര്യൻ, എന്നിവർ സംസാരിച്ചു . ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സുമേഷ് കാരിച്ചാൽ, അസിസ്റ്റന്റ് സെക്രട്ടറിയായി പി കെ കുട്ടപ്പൻ എന്നിവരെ തിരഞ്ഞെടുത്തു. കെ.എ.കമറുദ്ദീൻ സ്വാഗതവും സുമേഷ് നന്ദിയും പറഞ്ഞു. വിനീഷ് വിജയൻ, സുജന എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.