s

ആലപ്പുഴ : ലോക ഓട്ടിസം ദിനാചരണം ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.രേണു രാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ടി.എസ്.താഹ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഭിന്നശേഷി സൗഹൃദ ആലപ്പുഴ കർമ്മ പദ്ധതി രൂപീകരണ ശില്പശാല നടക്കും. എം.ജി സർവ്വകലാശാല ബിഹേവിയറൽ സയൻസ് വകുപ്പ് ഡയറക്ടർ ഡോ.പി.ടി.ബാബുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്.സത്യപ്രകാശ് എന്നിവർ വിഷയം അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് മോഡറേറ്ററാകും. ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ.ഒ.അബീൻ, എം.എൻ.ദീപു തുടങ്ങിയവർ പങ്കെടുക്കും.