s

ആലപ്പുഴ: കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും രോഗപ്രതിരോധ ജാഗ്രത കൈവിടരുതെന്നും വാക്‌സിൻ സ്വീകരിക്കുന്നത് ഒഴിവാക്കരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അറുപതു വയസ് കഴിഞ്ഞവരും കൊവിഡ് ചികിത്സാ, പ്രതിരോധ നടപടികളുടെ മുൻനിര പ്രവർത്തകരും മൂന്നാമത്തെ ഡോസ് വാക്‌സിൻ എടുക്കണം. പതിനഞ്ചു വയസു കഴിഞ്ഞ കുട്ടികളിൽ രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാത്തവർ ഉടൻ സ്വീകരിക്കണം.12 മുതൽ പ്രായമുള്ള കുട്ടികൾ പരീക്ഷ കഴിയുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കണം. ഇക്കാര്യത്തിൽ അദ്ധ്യാപകരും രക്ഷകർത്താക്കളും പ്രത്യേക ജാഗ്രത പുലർത്തണം. ഇതുവരെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരും ഉടൻ വാക്സിൻ എടുക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.