chenganuuur

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ഓഫീസ് കമ്പ്യൂട്ടർ വത്ക്കരിച്ചു. എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശ പ്രകാരമാണ് കമ്പ്യൂട്ടർ വത്ക്കരിച്ചത്. ഇനിമുതൽ യൂണിയൻ ഓഫീസിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും. കമ്പ്യൂട്ടർവത്ക്കരണത്തിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവ്വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ എസ്‌ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് മംഗലത്തിൽ, ചെങ്ങന്നൂർ ടൗൺ ശാഖാ സെക്രട്ടറി സിന്ധു എസ്.മുരളി, ധർമ്മസേനാ കോ ഓർഡിനേറ്റർ വിജിൻ രാജ് എന്നിവർ പങ്കെടുത്തു.