
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 72-ാംനമ്പർ ശാഖായോഗം കുരട്ടിക്കാട് വിളയിൽ ശ്രീമഹാദേവക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിനും പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി. ക്ഷേത്ര മേൽശാന്തി ശ്രീക്കുട്ടന്റെ നേതൃത്വത്തിൽ മഹാഗണപതി ഹോമം, ഉഷഃപൂജ എന്നിവയ്ക്ക് ശേഷം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം നുന്നു പ്രകാശ് മുഖ്യസന്ദേശം നൽകി. വനിതാസംഘം വൈസ്ചെയർപേഴ്‌സൺ സുജാത നുന്നുപ്രകാശ്, ശാഖായോഗം വൈസ് പ്രസിഡന്റ് സഹദേവൻ, വനിതാസംഘം സെക്രട്ടറി രജിതസജീവ് എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി സുമോദ് സ്വാഗതവും പ്രസിഡന്റ് മോഹനൻ നന്ദിയും പറഞ്ഞു. തുടർന്ന് പറസമർപ്പണം, ഉച്ചഃപൂജ, ദീപാരാധന എന്നിവയും നടന്നു. ഇന്നും നാളെയും തിരുമുൻപിൽ പറസമർപ്പണവും നാളെ പ്രതിഷ്ഠാ വാർഷികപൂജകൾ ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. വൈകിട്ട് 7 ന് ശിവഗിരിമഠം സന്യാസിശ്രേഷ്ഠൻ സ്വാമി ഗുരുപ്രകാശം ശ്രീനാരായണ ധർമ്മപ്രബോധനം നടത്തും.