കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2349ാം നമ്പർ കണ്ണാടി ശ്രീ ശിവഗിരീശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവം ഇന്ന് മുതൽ 6 വരെ നടക്കും. ഇന്ന് രാവിലെ 10.40ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 5.15 ന് ഗോപാലൻ തന്ത്രിയുടെയും ക്ഷേത്രം ശാന്തി അഭിലാഷ് ശർമ്മയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.

നാളെ രാവിലെ 9.15ന് കലംകരിക്കൽ വഴിപാടിന്റെ ഭദ്രദീപ പ്രകാശനം പ്രീതി നടേശൻ നിർവഹിക്കും. 5ന് രാവിലെ 11ന് ഇളനീർ താലം വരവ്, രാത്രി 8.30ന് കുടുംബ യൂണിറ്റുകളുടെ കലാപരിപാടികൾ. 6ന് രാവിലെ 9.30ന് കലശാഭിഷേകം, ഉച്ചക്ക് ഒന്നിന് മഹാപ്രസാദമൂട്ട്

വൈകിട്ട് 3ന് ആറാട്ട് പുറപ്പാട്, 7.15ന് കൊടിയിറക്ക്. രാത്രി 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.