ആലപ്പുഴ: ജില്ലാ ജവഹർ ബാലഭവന്റെ വേനൽക്കാല കലാപരിശീലന പരിപാടി ഗ്രീഷ്മോത്സവം 4മുതൽ മെയ് 27വരെ നടക്കും.
ശാസ്ത്രീയസംഗീതം, ലളിതസംഗീതം, നൃത്തം, ചിത്രരചന, വയലിൻ, മൃദംഗം, തബല, ഗിത്താർ, കീബോർഡ് എന്നിവയിൽ പരിശീലനവും വ്യക്തിത്വ വികസനം, പാരിസ്ഥിതിക സംരക്ഷണം എന്നിവയിൽ ക്ളാസുകൾ, പ്രഗത്ഭരുടെ അനുസ്മരണം, കലാ-സാംസ്കാരിക രംഗങ്ങളിലെ വ്യക്തികളുടെ ക്ലാസുകൾ, അവരുമായുള്ള അഭിമുഖം എന്നിവ ഗ്രീഷോമോത്സവത്തിന്റെ ഭാഗമായി നടക്കും.