മാവേലിക്കര: 2021 - 2022 സാമ്പത്തിക വർഷം പൂർത്തിയായപ്പോൾ പദ്ധതി ചെലവിൽ സംസ്ഥാന തലത്തിൽ 12ാം സ്ഥാനവും ജില്ലാതലത്തിൽ 7ാം സ്ഥാനവും നേടി തഴക്കര ഗ്രാമ പഞ്ചായത്ത് ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പദ്ധതി തുക ചെലവഴിച്ച് ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും തഴക്കരയ്ക്ക് സ്വന്തമാണ്. ജനപ്രതിനിധികളുടേയും നിർവഹണ ഉദ്യോഗസ്ഥരുടേയും കൂട്ടായ പരിശ്രമത്തിലൂടെ പ്ലാൻ ഫണ്ടും എസ്.സി ഫണ്ടും നൂറ് ശതമാനം ചെലവഴിച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് നികുതി പിരിവിലും പഞ്ചായത്തിന് അഭിമാനമായ നേട്ടം കൈവരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അറിയിച്ചു.