കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 25 ാം നമ്പർ ശാഖയിലെ പള്ളാത്തുരുത്തി ഇളങ്കാവ്‌ ദേവസ്വം ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് ഇന്ന് കൊടിയേറും. 8ന് ആറാട്ടോടെ സമാപിക്കും. ദേശതാലപ്പൊലി, പട്ടും താലിയും ചാർത്ത്, ഒറ്റത്താലം, തിരിപിടിത്തം, പള്ളിവേട്ട, ആറാട്ട് എന്നീ ആചാരപരമായ ചടങ്ങുകളും ഭക്തി ഗാനമേള, വൺമാൻ ഷോ, മിമിക്സ് മേള, നൃത്തം, ബാലെ, കഥാപ്രസംഗം, നാടകങ്ങൾ എന്നിവുയും ഉത്സവത്തിന്റെ ഭാഗമായി നടക്കും.