ബുധനൂർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 3451-ാം നമ്പർ ബുധനൂർ വടക്ക് ശാഖായോഗത്തിൽ രൂപീകൃതമായ ശ്രീനാരായണ കുമാരി, കുമാരസംഘങ്ങളുടെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11 ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ നിർവ്വഹിക്കും. ശാഖാ അഡ്മിനിസ്ട്രേറ്റർ ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ മുഖ്യപ്രഭാഷണം നടത്തും. കുമാരിസംഘം യൂണിയൻ ഭാരവാഹികളായ ദേവിക സൂരജ്, ഗോപിക എന്നിവർ സംഘടനാസന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ നുന്നുപ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ ശശികലാ രഘുനാഥ്, സുജാത നുന്നുപ്രകാശ്, പുഷ്പാ ശശികുമാർ ,
ശാഖാനേതാക്കളായ സതീഷ് വിലങ്ങിഴേത്ത്, സുമിത്ര രമേശ്, ബിന്ദു സുനിൽ എന്നിവർ ആശംസകൾ അർപ്പിക്കും. കുമാരി-കുമാരസംഘം ഭാരവാഹികളായ രഞ്ചു രമേശ് സ്വാഗതവും അപർണ്ണ നന്ദിയും പറയും.