ആലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ കോളേജ് ഡേയും ടാലന്റ് ഡേയും ആഘോഷിച്ചു. എച്ച്.സലാം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ചെറിയൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് കാഞ്ചിക്കൽ, കോളേജ് ബർസാർ ഫാ.ബിജോയ് അറയ്ക്കൽ, വിദ്യാർത്ഥികളായ അമൽ ജോൺ, എസ്.അശ്വതി, സിമി മാത്യു എന്നിവർ സംസാരിച്ചു. സർവകലാശാല പരീക്ഷകളിൽ റാങ്കുകൾ നേടിയ 12 വിദ്യാർത്ഥികളെയും കലാകായിക മത്സരങ്ങളിൽ വിജയിച്ചവരെയും കാമ്പസ് പ്ലെയ്സ്മെന്റ് ലഭിച്ച വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിച്ചു.