മാന്നാർ: കായികവിനോദങ്ങളിൽ നിന്നും അകന്ന് മൊബൈലിൽ ഒതുങ്ങിക്കഴിയുന്ന കുട്ടികളെ മൈതാനത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവുമായി മാന്നാർ ലീസ് സ്പോർട്ട്സ് ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മൈതാനം നിറയ്ക്കൽ' ഇന്ന് രാവിലെ ആറു മുതൽ രാത്രി പതിനൊന്നു വരെ നടക്കും. അന്നേ ദിവസം കുട്ടികൾ, സ്ത്രീകൾ, വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, പ്രായമുള്ളവർ തുടങ്ങി എല്ലാ വിഭാഗക്കാർക്കും സൗജന്യമായി ലീസ് സ്പോർട്സ് ഹബ്ബ് മാന്നാറിൽ ഒരുക്കിയിട്ടുള്ള ടർഫ്കോർട്ടിൽ ഫുട്ബാൾ, ക്രിക്കറ്റ് എന്നിവ കളിക്കാനുള്ള അവസരം ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9048228100.എന്ന ഫോൺനമ്പറിൽ പേര്, വയസ്, എന്നിവ വാട്സ്അപ്പിലൂടെ അയച്ച് രജിസ്ട്രേഷൻ നടത്തിയാൽ കോർട്ടിലേക്ക് എത്തേണ്ട സമയം അറിയിക്കുമെന്ന് ലീസ് സ്പോർട്സ്ഹബ്ബ് ഭാരവാഹികളായ ജോബി എബ്രഹാം, എബു തോമസ്, എബിച്ചൻ, അജോ, ചന്ദു കെ.നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.