ആലപ്പുഴ: നഗരസഭയുടെ ' അഴകോടെ ആലപ്പുഴ ' പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ആലിശ്ശേരി - പുത്തൻപുര റോഡിന്റെ ഉദ്ഘാടനം എച്ച് സലാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യാരാജ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ആർ വിനീത, കൗൺസിലർമാരായ എം.ആർ പ്രേം, ബി.നസീർ, എ.എസ് കവിത, സിമി ഷഫീഖാൻ, നജിത ഹാരിസ്, പ്രഭാ ശശികുമാർ, മുൻ കൗൺസിലർ നബീസാ അക്ബർ, റോട്ടറി ക്ലബ്ബ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് അനിത ഗോപകുമാർ, എസ്.എം ഹുസൈൻ, എ.ആർ. രംഗൻ, ജെ.നാസർ, ഡി.സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയുടെ പദ്ധതിയിൽപെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും കാനയും നിർമിച്ചത്. റോഡിന്റെ വശങ്ങളിലുള്ള മതിലുകളിൽ പത്തോളം കലാകാരൻമാരുടെ നേതൃത്വത്തിൽ ആലപ്പുഴയുടെ ചരിത്രവും പൈതൃകവും മത സൗഹാർദ്ദം വിളംബരം ചെയ്യുന്ന കലാ സൃഷ്ടികളും ഒരുക്കിയിട്ടുണ്ട്.