അരൂർ:ശാന്തിഗിരി ആശ്രമത്തിലെ 23-ാമത് നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി ചന്തിരൂരിലെ കരുണാകരഗുരുവിന്റെ ജന്മഗൃഹത്തിൽ നാളെ നടക്കുന്ന ഏകദിന സത്സംഗം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനാകും. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സത്സംഗ സന്ദേശം നൽകും. സത്സംഗം രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 6 ന് സമാപിക്കും. സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ഭക്തിഗാനസുധയും ഉണ്ടാകും. ഏകദിന സത്സംഗത്തിൽ എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്ന് നൂറുകണക്കിന് ഭക്തർ പങ്കെടുക്കും. ജ്യോതിർദിന ആഘോഷപരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടന്നുവരികയാണ്. മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തിൽ ലയിച്ചതിന്റെ വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്.