കുട്ടനാട്: എടത്വാ കെ എസ് ആർ ടി സി ഡിപ്പോ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ഇന്ന് വൈകിട്ട് നാലിന് കൊടിക്കുന്നിൽ സുരേഷ് എം. പിയുടെ നേതൃത്വത്തിൽ ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും . എടത്വാ ഡിപ്പോയിൽ നിന്ന് മെക്കാനിക്കൽ വിഭാഗത്തെ പൂർണമായും പിൻവലിച്ചതിനൊപ്പം വളരെ ലാഭകരമായി നടന്ന പല സർവ്വീസുകളും നിർത്തലാക്കുകയും ചെയ്തു. ചക്കുളത്തുകാവ്, എടത്വാ പള്ളി, അമ്പലപ്പുഴ ക്ഷേത്രം, എടത്വ കോളേജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഇതോടെ ദുരിതത്തിലായെന്ന് നേതാക്കൾ പറഞ്ഞു.