എരമല്ലൂർ: എരമല്ലൂർ കോണത്ത് ഭദ്രകാളി ക്ഷേത്രത്തിലെ (കോണത്ത് കുടുംബ സംഘം) സർപ്പോത്സവവും പ്രതിഷ്ഠാ വാർഷിക കലശോത്സവവും 5,6 തീയതികളിൽ നടക്കും. 5 ന് രാവിലെ 11ന് ഭസ്മക്കളം, ഉച്ചയ്ക്ക് 2ന് അമൃത ഭോജനം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് പൊടിക്കളം, 2.30ന് കൂട്ടക്കളം. പ്രതിഷ്ഠാ വാർഷിക ദിനമായ 6 ന് വെളുപ്പിന് 5ന് നട തുറക്കൽ, 6ന് ഗണപതിഹോമം,9ന് കലശപൂജ, തുടർന്ന് അഭിഷേകം, ഉച്ചയ്ക്ക് 12ന് അമൃത ഭോജനം. വൈകിട്ട് 6.30ന് ദീപാരാധന,ഭഗവതി സേവ, വടക്ക് പുറത്ത് ഗുരുതി എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പി.വി. ഷാജി ശാന്തി, മേൽശാന്തി സജി, എരമല്ലൂർ ഷണ്മുഖദാസ്, ഹരികുമാർ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.