ചേർത്തല:ചേർത്തല തെക്ക് കുന്നേൽ ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിലെ മീനപ്പൂയ മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും ഇന്നുമുതൽ 10 വരെ നടക്കും. ഇന്ന് വൈകിട്ട് 6ന് ശ്രീകൃഷ്ണ വിഗ്രഹ സമർപ്പണം എസ്. സുമേഷ് പുത്തൻപറമ്പും രുക്മിണി വിഗ്രഹം രത്നമ്മ കുന്നേലും നിർവഹിക്കും.6.30ന് വിഗ്രഹ പ്രതിഷ്ഠ, 7ന് ബാഹുലേയൻ പൂതകുളത്ത് ദീപപ്രകാശനം നിർവഹിക്കും. 3ന് രാവിലെ 10.30ന് വരാഹാവതാരം. 4ന് രാവിലെ 10.30 ന് നരസിംഹാവതാരം. 5ന് രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം, 11ന് ഉണ്ണിയൂട്ട്. 6 ന് രാവിലെ 10.30ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 7ന് രാവിലെ 11ന് രുക്മിണി സ്വയംവരം, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.8ന് രാവിലെ 10ന് കുചേലഗതി, വൈകിട്ട് 6.30ന് ദേശതാലപ്പൊലി വരവ്. 9ന് രാവിലെ 10.30ന് സ്വർഗാരോഹണം,വൈകിട്ട് 3ന് അവഭൃഥസ്നാനം,7ന് കുട്ടികളുടെ കലാപരിപാടി. 10 ന് മീനപ്പൂയ മഹോത്സവം,രാവിലെ 8ന് നവകം പഞ്ചഗവ്യം പൂജകൾ,10.30ന് കലശാഭിഷേകം, രാത്രി 8ന് ഭക്തിഗാനമേള.