ആലപ്പുഴ : ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തും ശ്രീ ശാരദാ പ്രതിഷ്ഠയുടെ വാർഷികവും ബ്രഹ്മവിദ്യാലയ കനക ജൂബിലിയും ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷവും നാളെ നടക്കും. രാവിലെ 9ന് കിടങ്ങാംപറമ്പ് ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം നിർവഹിക്കും. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര അദ്ധ്യക്ഷത വഹിക്കും. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി സമ്മേളനം ജി.ഡി.പി.എസ് ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദും ശ്രീനാരായണ ധർമ്മ മീമാംസാ പരിക്ഷിത്ത് ശിവഗിരി മഠം ബോർഡംഗം സ്വാമി വിശാലാന്ദയും ഉദ്ഘാടനം ചെയ്യും. മുഹമ്മ വിശ്വഗാജി മഠം കാര്യദർശി സ്വാമി അസ്പർശാനന്ദ, ആലപ്പുഴ മർക്കസ് മസ്ജിദ് ഖത്തീബ് അബ്ദുൾ ഹക്കിം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ സംസാരിക്കും. 12ന് സ്വാമിനി നിത്യ ചിൻമയി നയിക്കുന്ന ബ്രഹ്മ വിദ്യാപഞ്ചകം പഠനക്ളാസ് നടക്കും. ജില്ലാ സെക്രട്ടറി വി.വി. ശിവപ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. രവീന്ദ്രൻ തച്ചേത്തറ നന്ദിയും പറയും. ഉച്ചക്ക് 1.30ന് ഗുരുപൂജാ പ്രസാദ വിതരണം. 2ന് നടക്കുന്ന പരിഷത്ത് സമ്മേളനം ശിവഗിരി മഠം ബോർഡ് മെമ്പർ സ്വാമി വിശാലാന്ദ ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് ആർ. സുകുമാരൻ മാവേലിക്കര അദ്ധ്യക്ഷത വഹിക്കും. മുഹമ്മ വിശ്വഗാജി മഠം കാര്യദർശി സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എരിക്കാവ് ഗുരുദേവ ട്രസ്റ്റ് ചെയർമാൻ പി. ചന്ദ്രമോഹൻ, കിടങ്ങാംപറമ്പ് ദേവസ്വം പ്രസിഡന്റ് കെ.എസ്. ഷാജി കളരിക്കൽ എന്നിവർ സംസാരിക്കും.