photo
മുഹമ്മ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ എസ്.സി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 33 എസ്.സി കുടുംബങ്ങൾക്കായി അനുവദിച്ച വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വിതരണോദ്ഘാടനം നിർവഹിച്ചു.മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.സി.മഹീധരൻ,ലൈല ഷാജി,ഷെജിമോൾ സജീവ്,കുഞ്ഞുമോൾ ഷാനവാസ് അസി.സെക്രട്ടറി സീമാ റോസ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ സ്വാഗതവും മുഹമ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് നന്ദിയും പറഞ്ഞു.