. കൃഷിക്ക് ഊന്നൽ നൽകുന്ന ചേർത്തല തെക്ക് പഞ്ചായത്ത് അർത്തുങ്കൽ ബസലിക്കയുടെയും അറവുകാട് ക്ഷേത്രത്തിന്റെയും തരിശുഭൂമിയിൽ കൃഷിയിറക്കും. കണിച്ചുകുളങ്ങര ഉത്സവക്കൊടിയേറ്റ് സദ്യയ്ക്ക് ആവശ്യമായ പാളയൻതോടൻ വാഴക്കുല ഉത്പ്പാദിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ബഡ്ജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.ക്ഷീരവികസനം, ലൈഫ് ഭവന പദ്ധതി, വയോജനക്ഷേമം, വെള്ളക്കെട്ട് നിവാരണം പദ്ധതികൾക്കും ഊന്നലുണ്ട്. പഞ്ചായത്ത് ഓഫീസ് പ്രവർത്തനം സൗരോർജത്തിലേക്ക് മാറ്റും.പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷയായി.