s

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ഓട്ടിസം ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കളക്ടർ ഡോ.രേണു രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ മുഖ്യപ്രഭാഷണം നടത്തി. വാദ്യോപകരണ സംഗീത മികവിനുള്ള പുരസ്‌കാരത്തിന് അർഹനായ ഹർഷിത്ത് കൃഷ്ണയെ ആദരിച്ചു. ഭിന്നശേഷി സൗഹൃദ കർമ്മ പദ്ധതി രൂപീകരണ ശില്പശാലയിൽ എം.ജി സർവകലാശാല ബിഹേവിയറൽ സയൻസ് വിഭാഗം ഡയറക്ടർ ഡോ.പി.ടി. ബാബുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ് എന്നിവർ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ് മോഡറേറ്ററായി.