കായംകുളം: കായംകുളം ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓട്ടിസം ദിനം ആചരിച്ചു.
ഓട്ടീസം സെന്ററിലെ വിദ്യാർത്ഥി അമീഖയുടെ വസതിയിൽ വാർഡ് കൗൺസിലർ രാജശ്രീ കമ്മത്ത് ഉദ്ഘാടനം നിർവഹിച്ചു.ബി ആർ സി കോർഡിനേറ്റർ ധന്യ എസ്.വേണു അദ്ധ്യക്ഷയായിരുന്നു.സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജി പദ്ധതി വിശദീകരണം നടത്തി. കുട്ടികൾ, രക്ഷാകർത്താക്കൾ ബി ആർ സി യിലെ അദ്ധ്യാപകർ സ്പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവർ ചേർന്ന് കേക്കുമുറിച്ചു.

സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ഷീബ, സുധർമ്മ രഘുനാഥ്, ഷംന എന്നിവർ സംസാരിച്ചു.