ph
എരുവയിൽ വീണ്ടും മോഷണശ്രമം അഞ്ചോളം വീടുകളുടെ കതകുകൾ കുത്തിത്തുറന്നു

കായംകുളം: എരുവ ക്ഷേത്രത്തിന് വടക്കുവശവും റെയിൽവേ ഗേറ്റിന് തെക്കുവശവും ഉള്ള അഞ്ചോളം വീടുകളിൽ കഴിഞ്ഞ ദിവസം രാത്രി കതകുകൾ കുത്തിത്തുറന്ന് മോഷണം. താമസമില്ലാത്ത വീടുകൾ ലക്ഷ്യമാക്കിയാണ് മോഷ്ടാക്കൾ എത്തിയത്. പലവീടുകളിലും അലമാരകളും മറ്റും കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള രേഖകളും വാരിവലിച്ചിട്ട നിലയിലാണ്. കതകുകൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നാല് മാസം മുമ്പും പ്രദേശത്ത് ഇത്തരത്തിൽ പല വീടുകളിലും ഹോട്ടലിലും മോഷണം നടന്നിരുന്നു.എന്നാൽ കഴിഞ്ഞ മാസം കള്ളനെ പൊലീസ് പിടികൂടിയിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.