
പൂച്ചാക്കൽ: ഇന്ധന വിലവർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുതല ജംഗ്ഷനിൽ അടുപ്പുകൂട്ടൽ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിതാ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സരിത ശ്രീനിവാസൻ അദ്ധ്യക്ഷയായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ് സത്താർ മുഖ്യപ്രഭാഷണം നടത്തി. ശ്യാമലത, സരീഫ സാദിഖ്, നിധീഷ്ബാബു, നൗഫൽ മുളക്കൻ, നവാസ്, സജിനി എന്നിവർ സംസാരിച്ചു.