ചാരുംമൂട് :താമരക്കുളം നെടിയാണിക്കൽ , നൂറനാട് പണയിൽ ക്ഷേത്രങ്ങളിലെ അശ്വതി ഉത്സവം ഇന്ന് നടക്കും. രണ്ടു ക്ഷേത്രങ്ങളിലും വൈകിട്ട് വർണാഭമായ കെട്ടുകാഴ്ചയാണ് നടക്കുന്നത്. താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിൽ പത്തു നാൾ നീണ്ടു നിന്ന ഉത്സവത്തിനാണ് കൊടിയിറങ്ങുന്നത്.
വൈകിട്ട് 4 ന് ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളുടെയും കെട്ടുത്സവ സമിതികളുടെയും നേതൃത്വത്തിലാണ് കെട്ടുകാഴ്ച നടക്കുക. ജോഡിക്കാളകൾ ഉൾപ്പെടെയുള്ള കെട്ടുകാഴ്ച്ചകളാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.
കെട്ടുകാഴ്ചകൾ ചാവടി ജംഗ്ഷനിൽ ഒത്തുചേർന്ന ശേഷം പടിഞ്ഞാറെ ആൽത്തറയിലും പിന്നീട് ക്ഷേത്രാങ്കണത്തിലുമെത്തിച്ചേരും. തുടർന്ന് ആറാട്ടെഴുന്നള്ളത്ത്, ആറാട്ട് വരവ് തൃക്കൊടിയിറക്ക് ചടങ്ങുകളും നൃത്തനാടകവും നടക്കും.
പണയിൽ ദേവീ ക്ഷേത്രത്തിലും ഉത്സവത്തിന് സമാപനം കുറിച്ച് കെട്ടുകാഴ്ച നടക്കും. കരകളുടെ നേതൃത്വത്തിൽ കെട്ടിയൊരുക്കുന്ന കെട്ടുകാഴ്ചകൾ വൈകിട്ട് 4 മണിയോടെ ക്ഷേത്രാങ്കണത്തിൽ അണിനിരക്കും. അലങ്കരിച്ച ഗജവീരൻമാർ കെട്ടുകാഴ്ചയ്ക്ക് മിഴിവേകും.
രാവിലെ 9 -30 ന് ആനയൂട്ട് നടക്കും. രാത്രി 9 ന് ഗാനമേള 10 ന് എതിരേല്പ്.