കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2349ാം നമ്പർ കണ്ണാടി കിഴക്ക് ശാഖയിലെ ശ്രീ ശിവഗിരീശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീനം രോഹിണി മഹോത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാലയുടെ ഭദ്രദീപ പ്രകാശനം ഇന്ന് രാവിലെ ഒൻപതിന് എസ് എൻ ട്രസ്റ്റ്‌ ബോർഡ്‌ മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകരും. മേൽശാന് അഭിലാഷ് ശർമ്മ,യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും